എരഞ്ഞിപ്പാലം ഹോളിക്രോസ് കോളേജിൽ റാ​ഗിം​ഗ്… കൂളിം​ഗ് ​ഗ്ലാസ് വെച്ചതിന് തർക്കമുണ്ടായിരുന്നു…സീനിയർ വിദ്യാർത്ഥികളെ… 

Holycross college ragging: Principal says there were already scuffle over wearing cooling glass

എരഞ്ഞിപ്പാലം ഹോളി ക്രോസ് കോളേജിൽ വിദ്യാർത്ഥി റാ​ഗിം​ഗിന് ഇരയായ സംഭവത്തിൽ കുറ്റക്കാരായ സീനിയർ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ ഷൈനി ജോർജ്. ഇത്തരം പ്രശ്നങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്തിട്ടില്ല. കൂളിംഗ് ഗ്ലാസ് ധരിച്ചതുമായി ബന്ധപ്പെട്ട് ഒന്നാം വർഷ വിദ്യാർത്ഥിയുമായി രണ്ടാം വർഷ വിദ്യാർത്ഥികൾ പ്രശ്നമുണ്ടാക്കിയിരുന്നു. വിഷയം ഉടനെ തന്നെ അധ്യാപകർ ഇടപെട്ട് ഒത്തുതീർപ്പാക്കിയിരുന്നുവെന്നും പ്രിൻസിപ്പൾ പറഞ്ഞു.

കോളജിൽ ആൻ്റി റാഗിംഗ് സമിതിയും അച്ചടക്ക സമിതിയും സജീവമാണ്. പൊലീസിൽ റിപ്പോർട്ട് കൊടുത്തിട്ടുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു.

Related Articles

Back to top button