മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് വീട്ടുപ്പടിക്കല്‍ ‘പുണ്യജലം’.. വാക്ക് പാലിച്ച് സർക്കാർ…

മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയവര്‍ക്ക് ത്രിവേണീ സംഗമ സ്ഥാനത്ത് നിന്നുള്ള പുണ്യജലം വീട്ടുപ്പടിക്കല്‍ എത്തിക്കാനുള്ള നീക്കം ആരംഭിച്ച് യോഗി സര്‍ക്കാര്‍. പുണ്യജലം സംസ്ഥാനത്തെ 75 ജില്ലകളിലെയും ജനങ്ങള്‍ക്ക് എത്തിക്കാനുള്ള നടപടികളാണ് തുടങ്ങിയത്.12,000 ലിറ്റര്‍ സംഗമജലവുമായി അഗ്‌നിശമന സേനയുടെ ആദ്യ ടാങ്കര്‍ ഞായറാഴ്ച വാരണാസിയില്‍ എത്തി. പുണ്യസ്‌നാനം നടത്താന്‍ അവസരം ലഭിക്കാതെ പോയവര്‍ക്ക് നാല് ടാങ്കറുകളില്‍ കൊണ്ടുവന്ന 20,000 ലിറ്റര്‍ ത്രിവേണി സംഗമജലം വിതരണം ചെയ്യും. ജനങ്ങള്‍ക്കിടയില്‍ പുണ്യജലം എവിടെ, എങ്ങനെ വിതരണം ചെയ്യണമെന്ന് തീരുമാനിക്കാന്‍ ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് വാരണാസിയിലെ ചീഫ് ഫയര്‍ ഓഫീസര്‍ ആനന്ദ് സിങ് രജ്പുത് പറഞ്ഞു.

Related Articles

Back to top button