നാളെ അവധി.. തിരുവനന്തപുരത്ത് മാത്രമല്ല.. മാവേലിക്കരയിലും സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും…

സംസ്ഥാനത്ത് ഓണം അവധി കഴിഞ്ഞെങ്കിലും നാളെയും വിവിധയിടങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഓണം ഘോഷയാത്രയോടനുബന്ധിച്ചും ആറന്മുളയിൽ വള്ളം കളിയുമായി ബന്ധപ്പെട്ടും പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഉച്ചക്ക് ശേഷമാണ് അവധി. ആറൻമുള ഊതൃട്ടാതി വള്ളംകളി നടക്കുന്നതിനാൽ ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധിയായിരിക്കും.

പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചിട്ടുണ്ട്.ഓണം ഘോഷയാത്ര, തിരുവനന്തപുരത്തെ അവധി അറിയിപ്പ് ഇപ്രകാരംഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ശേഷം (9-09-2025) തിരുവനന്തപുരം നഗരത്തിലെ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് പ്രാദേശിക അവധി. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റേഷൻ ആക്ട് പ്രകാരമാണ് അവധിയെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Related Articles

Back to top button