നാളെ അവധി…ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ…

കുട്ടനാട് താലൂക്കിലെ തലവടി, മുട്ടാർ ഗ്രാമപഞ്ചായത്തുകളിലെ സ്കൂൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ആലപ്പുഴ കളക്ടര്‍. വെള്ളപ്പൊക്കം ഉള്ളതിനാൽ ഈ രണ്ട് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ സ്കൂളുകൾക്കും അംഗനവാടികൾക്കും നാളെ അവധി നൽകി ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചു.അതേസമയം, പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി ജില്ല കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് സ്കൂളുകളാണ് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്നത്. ഈ സ്കൂളുകൾക്ക് പുറമെ സുരക്ഷ മുൻനിർത്തിക്കൊണ്ട് മറ്റ് 15 സ്കൂളുകൾക്കും നാളെ അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.

Related Articles

Back to top button