അവധി ഇന്നും ഉണ്ടോ..? കലക്ടര്‍ പറയുന്നത്..
മഴ കാരണം തിങ്കളാഴ്ചയും അവധി കിട്ടിയെന്ന സന്തോഷത്തിലായിരുന്നു കാസർകോട്ടെ വിദ്യാർഥികള്‍.
ജില്ലാ കലക്ടറുടെ പേരില്‍ പ്രചരിച്ച സമൂഹമാധ്യമ സന്ദേശമായിരുന്നു അതിനു കാരണം. ”റെഡ് അലർട്ട്, ജൂലൈ 21 തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കല്കടർ അവധി പ്രഖ്യാപിച്ചു” എന്നാണ് സന്ദേശത്തില്‍ ഉണ്ടായിരുന്നത്.
ഇതു പ്രചരിച്ചതോടെ ഒടുവില്‍ ശരിക്കുള്ള കല്ക്ടർ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ സംഗതി വ്യാജമാണെന്നും തിങ്കളാഴ്ച അവധിയല്ലെന്നും വ്യക്തമാക്കി. ”കാസർകോട് ജില്ലയില്‍ തിങ്കളാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂലൈ 21 തിങ്കളാഴ്ച പ്രവൃത്തി ദിവസം ആയിരിക്കും”-കലക്ടർ അറിയിച്ചു.
കനത്തമഴയെ തുടർന്ന് വ്യാഴാഴ്ച മുതല്‍ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരുന്നു, ഞായറാഴ്ച കഴിഞ്ഞ് തിങ്കളും അവധിയാണോയെന്ന് അന്വേഷണങ്ങള്‍ ആരംഭിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു വ്യാജ സന്ദേശം പ്രചരിച്ചത്. മുൻ ദിവസങ്ങളില്‍ കലക്ടർ അവധി പ്രഖ്യാപിച്ച സന്ദേശത്തില്‍ തീയതിയില്‍ മാത്രം മാറ്റം വരുത്തിയാണ് മറ്റാരോ വ്യാജ സന്ദേശം പോസ്റ്റു ചെയ്തത്.