ലോകത്തെ വിറപ്പിച്ച ഹിറ്റ്ലർക്കുണ്ടായിരുന്നത് വളരെ ചെറിയ ജനനേന്ദ്രിയം; ഒറ്റ വൃഷണവും; പുതിയ ഡിഎൻഎ റിപ്പോർട്ട് പുറത്ത്

ലോകത്തെ വിറപ്പിച്ച ഏകാധിപതിയാണ് അഡോൾഫ് ഹിറ്റ്‌ലർ. അഡോൾഫ് ഹിറ്റ്ലറെ കുറിച്ചുള്ള നിരവധി കഥകൾ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ, ഹിറ്റ്ലറെ സംബന്ധിച്ച് വളരെ രസകരമായ ഒരു വിവരമാണ് പുറത്തുവരുന്നത്. ഹിറ്റ്ലറിന് വളരെ ചെറിയ ജനനേന്ദ്രിയവും ഒരു വൃഷണവുമാണ് ഉണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പുതിയ ഡിഎൻഎ പഠനമാണ് ഹിറ്റ്ലറെ കുറിച്ചുള്ള ഈ വിവരത്തിന്റെ ആധാരം.

ഹിറ്റ്‌ലർ ആത്മഹത്യ ചെയ്ത സമയത്ത് സോഫായിൽ പതിഞ്ഞ രക്തസാംപിൾ ഗവേഷകർക്ക് ലഭിച്ചതോടെയാണ് അന്വേഷണത്തിന് തുടക്കം. ഡിഎൻഎ പരിശോധനയിൽ ഹിറ്റ്‌ലറിന് കാൽമാൻ സിൻഡ്രോമെന്ന ജനിതക രോഗമുണ്ടായിരുന്നെന്ന് വിദഗ്ധർ സ്ഥിരീകരിച്ചു. ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ തോത് കുറയ്ക്കുകയും, ജനനേന്ദ്രിയ വലുപ്പം കുറയുകയും, വൃഷണങ്ങൾ പുറത്ത് വികസിക്കാതിരിക്കുന്നതിനും കാരണമാകുന്ന രോഗമാണ് കാൽമാൻ സിൻഡ്രോം.

“ഹിറ്റ്‌ലർ സ്ത്രീകളോട് അടുപ്പമുള്ള വ്യക്തിയല്ലായിരുന്നു. ഇപ്പോൾ അത് അദ്ദേഹത്തിന്റെ ശാരീരിക-മാനസിക ആരോഗ്യനിലയുമായി ബന്ധപ്പെട്ടു കാണാം,” എന്നാണ് പോട്‌സ്ഡാം സർവകലാശാലയിലെ ഗവേഷകൻ അലക്‌സ് കേ പറഞ്ഞത്.അതേസമയം, ഹിറ്റ്‌ലറിന് ജൂത പാരമ്പര്യമുണ്ടായിരുന്നെന്ന പഴയ ആരോപണങ്ങളെയും ഈ പഠനം തള്ളിക്കളയുന്നു.

ഗവേഷകർ പറയുന്നതനുസരിച്ച്, കാൽമാൻ സിൻഡ്രോമിനൊപ്പം ഹിറ്റ്‌ലറിന് ഓട്ടിസം, ചിത്തഭ്രമം, ബൈപോളാർ ഡിസോർഡർ പോലുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതിന്റെ സൂചനകളും ഡിഎൻഎയിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഡിഎൻഎ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ യുകെ ചാനൽ 4 ഒരുക്കുന്ന ‘Hitler’s DNA: Blueprint of a Dictator’ എന്ന പുതിയ ഡോക്യുമെന്ററി ഈ ആഴ്ച പ്രക്ഷേപണം ചെയ്യാനിരിക്കുകയാണ്.

Related Articles

Back to top button