ഇന്ധന ചോർച്ച.. ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെച്ചു…

എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെച്ചു. ഇന്ധന ചോർച്ചയെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്രശ്‌നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പ്ലാന്റിന് ലൈസൻസ് പുതുക്കി നൽകരുതെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.ഡിസംബർ നാലിനാണ് പ്ലാന്റിൽനിന്ന് ഇന്ധന ചോർച്ചയുണ്ടായത്. പ്ലാൻ് പ്രവർത്തനം നിർത്തിവെക്കണമെന്ന് നാട്ടുകാർ നേരത്തെയും ആവശ്യപ്പെട്ടിരുന്നു. ചോർച്ചയുണ്ടായതോടെ പ്രതിഷേധം ശക്തമായി. പ്ലാന്റ് അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഇതിനിടെയാണ് നടപടി.

Related Articles

Back to top button