‘ഷോക്കടിപ്പിക്കുന്ന ബില്ല്’… സംരംഭകയ്ക്ക് ലഭിച്ചത് 210 കോടിയുടെ വൈദ്യുതി ബില്ല്…
കോൺക്രീറ്റ് കട്ട നിർമ്മാണ വ്യവസായം നടത്തുന്ന ചെറുകിട വ്യവസായി ലളിതാ ധിമാനാണ് 210 കോടിയിലധികം രൂപയുടെ വൈദ്യുതി ബിൽ കണ്ട് അമ്പരന്ന് പോയത്. ബില്ലിലെ കൃത്യമായ തുക 210,42,08,405 രൂപയായിരുന്നു.
കോൺക്രീറ്റിൽ നിന്ന് സിമന്‍റ് ഇഷ്ടികകൾ നിർമ്മിക്കുന്ന സംരംഭം നടത്തുന്നവരാണ് ലളിതാ ധിമാനും മകൻ ആശിഷ് ധിമാനും. ബില്ലിലെ പൊരുത്തക്കേട് മനസ്സിലാക്കിയ ഇവർ ഉടൻ തന്നെ വൈദ്യുതി ബോർഡ് ഓഫീസിൽ പരാതി നൽകി. തുടർന്ന് ബിൽ തുക വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥർ 4,047 രൂപയാക്കി പുതുക്കി നിശ്ചയിച്ചു.