പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞു…

ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത്  പാലിയേക്കരയിലെ ടോൾ വിരിവ് ഹൈക്കോടതി തടഞ്ഞു നാലാഴ്ചത്തെക്കാണ് ടോള്‍ പിരിവ് തടഞ്ഞത് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റേതാണ്  ഉത്തരവ്  ഗതാഗതക്കുരുക്ക് പരിഹരിക്കാതെ ടോൾവിരിവ് നടത്തരുത് എന്നായിരുന്നു ഹര്‍ജിക്കാരന്‍റെ  ആവശ്യം . ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചത്, നാലാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും,  മൂന്നാഴ്ച കൊണ്ട് നിർമ്മാണം പൂർത്തിയാക്കാം എന്നാണ് എൻഎച്ച് എഐ അറിയിച്ചിരുന്നത്

ടോള്‍ പിരിവ് തടഞ്ഞത് സാധാരണക്കാരന്‍റെ  വിജയം എന്ന്  ഹര്‍ജിക്കാരന്‍ ഷാജി കോടങ്കണ്ടത്തിൽ പ്രതികരിച്ചു. ഹൈകോടതി ഉത്തരവിൽ സന്തോഷം ഉണ്ട്. യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ കരാർ കമ്പനി കോടതിയെ പോലും വെല്ലുവിളിക്കുകയായിരുന്നു  . ഒരു മാസത്തേക്ക് എങ്കിലും നിർത്തിവെക്കാൻ ആയതിൽ സന്തോഷം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Related Articles

Back to top button