കെ എം എബ്രഹാമിനെ രക്ഷിക്കാൻ വിജിലൻസ് ശ്രമിച്ചു.. ഗുരുതര നിരീക്ഷണങ്ങളുമായി ഹൈക്കോടതി…

കെ എം എബ്രഹാമിന് എതിരായ അഴിമതി ആരോപണ കേസില്‍ ഗുരുതര ആരോപണങ്ങളുമായി ഹൈക്കോടതി.’കെ എം എബ്രഹാമിനെ രക്ഷിക്കാൻ വിജിലൻസ് ശ്രമിച്ചു.വിജിലൻസ് അന്വേഷണത്തിൽ സംശയങ്ങൾ ഉണ്ട്.കെഎം എബ്രഹാം ‘വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചു.ഇതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

സത്യസന്ധമായ അന്വേഷണത്തിന് സിബിഐ അനിവാര്യമാണെന്നും കോടതി പറഞ്ഞു .വിജിലൻസിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് കെഎം എബ്രഹാം എന്ന കാര്യവും വിമർശനത്തിനൊപ്പം ഹൈക്കോടതി എടുത്തുപറഞ്ഞു.എബ്രഹാമിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ ഗുരുതര പരാമർശങ്ങൾ.

Related Articles

Back to top button