മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകണമെന്ന തരൂരിൻറെ മോഹം നടക്കില്ല…തരൂരിൻറെ മോഹം മുളയിലേ നുള്ളിക്കളയുകയാണ്…
highcommand-to-ignore-tharoor-demand
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന ശശി തരൂരിന്‍റെ മോഹം നടക്കില്ല. സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകളെ നേരിടാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. തരൂരിനെ പ്രകോപിപ്പിക്കാതെ നീങ്ങാനും നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്
ഒരു തെരഞ്ഞെടുപ്പിലും ഒരു നേതാവിനെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടാറില്ല. ഈ നയത്തില്‍ പുനരാലോചനയില്ലെന്നാണ് ഹൈക്കമാന്‍ഡ് വ്യക്തമാക്കുന്നത്. അതുകൊണ്ട് തരൂരിന്‍റെ മോഹം മുളയിലേ നുള്ളിക്കളയുകയാണ് . കൂട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. മുഖ്യമന്ത്രി ചര്‍ച്ച പിന്നീട്. തരൂരിനുള്ള പ്രതികരണമായി നിലപാട് ഓര്‍മ്മിപ്പിക്കുന്ന നേതൃത്വം സംസ്ഥാനത്തെ മുഖ്യമന്ത്രി പദ മോഹികള്‍ക്കുള്ള സന്ദേശം കൂടിയാണ് നല്‍കുന്നത്. സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളെ നേരിടാനാണ് തീരുമാനം. അതിനപ്പുറം ആര്‍ക്കും പ്രത്യേക റോള്‍ നല്‍കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്. തരൂരിന്‍റെ അഭിമുഖത്തെയും തള്ളിക്കളയാനാണ് തീരുമാനം.