ആലപ്പുഴ അടക്കം സംസ്ഥാനത്തെ നാല് ജില്ലകളിൽ അൾട്രാവയലറ്റ് സാന്നിധ്യം.. പൊതുജനങ്ങളിൽ…

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ നാല് ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അൾട്രാ വയലറ്റ് സൂചികയിൽ ഇന്നലെ ഓറഞ്ച് അലെർട്ട് രേഖപ്പെടുത്തിയത്. പൊതുജനങ്ങളിൽ നിന്ന് അതീവ ജാഗ്രത ആവശ്യമുള്ളതാണ് ഈ ഓറഞ്ച് അലെർട്ട് യുവി ഇൻഡക്സ് അനുസരിച്ച് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ – 9, പത്തനംതിട്ട ജില്ലയിലെ കോന്നി – 8, ആലപ്പുഴ ജില്ലിയിലെ ചെങ്ങന്നൂർ -8, ഇടുക്കിയിലെ മൂന്നാർ-8 എന്നിങ്ങനെയാണ് അൾട്രാ വയലറ്റ് രശ്മികളുടെ അളവ്. അൾട്രാ വയലറ്റ് സൂചിക 11ന് മുകളിൽ എത്തുമ്പോഴാണ് റെഡ് അലെർട്ട് നൽകുന്നത്.

Related Articles

Back to top button