ഉപ്പിന്റെ അളവ് കൂടിയാല്‍ എന്തുസംഭവിക്കുമെന്നോ.. വൃക്കകളുടെ തകരാര്‍ മുതല്‍ ആമാശയ അര്‍ബുദം വരെ…

മറ്റ് ഘടകങ്ങള്‍ പോലെ തന്നെ ഉപ്പും ശരീരത്തിന് വളരെയധികം ആവശ്യമുള്ള ഘടകമാണ്.എന്നാൽ അമിതമായാലോ ?. അമിതമായ ഉപ്പിന്റെ ഉപയോഗം വലിയ പ്രത്യാഘാതങ്ങള്‍ വരുത്തിവയ്ക്കും. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്ക് അനുസരിച്ച് മുതിര്‍ന്നവര്‍ ഒരു ദിവസം 5 ഗ്രാമില്‍ താഴെ മാത്രമേ ഉപ്പ് കഴിക്കാവൂ.കൂടുതൽ അളവിൽ ഉപ്പ് കഴിച്ചാൽ എന്തെല്ലാമാണ് ദോഷങ്ങളെന്ന് നോക്കാം…

ദാഹവും നിര്‍ജലീകരണവും

അമിതമായി ഉപ്പ് ശരീരത്തിലെത്തിയാല്‍ അത് ശരീരത്തിലെ ഫ്‌ളൂയിഡ് ബാലന്‍സിനെ ബാധിക്കുന്നു. ഇത് നിര്‍ജലീകരണത്തിന് കാരണമാകുകയും അമിതമായി ദാഹം തോന്നാന്‍ കാരണമാകുകയും ചെയ്യും. മാത്രമല്ല വൃക്കകള്‍ സോഡിയത്തിന്റെ അളവ് ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ദ്രാവകം നിലനിര്‍ത്തുന്നതിനെ ബാധിക്കുകയും വയറ് വീര്‍ത്തുവരാന്‍ കാരണമാകുകയും ചെയ്യും.

രക്തസമ്മര്‍ദം കൂടും

ഉപ്പ് ധാരാളമായി കഴിക്കുന്നത് രക്ത സമ്മര്‍ദ്ദം ഉയരാനിടയാക്കും. ഉപ്പ് അധികം കഴിക്കുന്നത് നിങ്ങളുടെ രക്തക്കുഴലുകള്‍ക്കുള്ളിലെ ദ്രാവകത്തിന്റെ അളവ് വര്‍ദ്ധിക്കാനിടയാക്കുന്നു. ഇത് രക്തക്കുഴലുകള്‍ക്കുള്ളിലെ മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ഹൃദയത്തെ കൂടുതല്‍ കഠിനമാക്കുകയും രക്ത സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

വൃക്കകളെ തകരാറിലാക്കുന്നു

അമിത ഉപ്പ് ഉപയോഗം വൃക്കകളുടെ ജോലിഭാരം വര്‍ദ്ധിപ്പിക്കുന്നു. കാലക്രമേണ ഇവ വൃക്കകളുടെ തകരാറിന് കാരണമാകുന്നു

ആമാശയ അര്‍ബുധ സാധ്യത വര്‍ധിപ്പിക്കുന്നു

ഭക്ഷണക്രമം ഉള്‍പ്പെടെയുള്ള ജീവിതശൈലി ഘടകങ്ങള്‍ ജീവിതകാലം മുഴുവന്‍ കാന്‍സര്‍ സാധ്യതയ്ക്ക് കാരണമായേക്കാം. ഗ്യാസ്ട്രിക് കാന്‍സര്‍ ഉള്‍പ്പെടെയുള്ള വിവിധ പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങള്‍ക്കുള്ള പ്രധാന അപകട ഘടകങ്ങളിലൊന്നാണ് ഉയര്‍ന്ന ഉപ്പ് ഉപയോഗം.

എല്ലിന്റെ ആരോഗ്യം നശിപ്പിക്കുന്നു

അസ്ഥികളുടെ ബലത്തിന് കാല്‍സ്യം പ്രധാനമായതിനാല്‍ അമിതമായ ഉപ്പ് അസ്ഥികളുടെ ബലഹീനതയ്ക്കും അതുവഴി ഓസ്റ്റിയോപോറിസിസിനും കാരണമാകുന്നു.

Related Articles

Back to top button