വെള്ളാപ്പള്ളിക്കെതിരെ ഗുരുതര നിരീക്ഷണങ്ങളുമായി ഹൈക്കോടതി…

കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയായിരുന്ന വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര നിരീക്ഷണങ്ങളാണ് ഇന്ന് ഹൈക്കോടതി നടത്തിയത്. അയോഗ്യത നിലവില്‍വന്ന 2015ന് ശേഷവും തല്‍സ്ഥാനത്ത് വെള്ളാപ്പിള്ളി തുടര്‍ന്നുവെന്നത് നിയമ വിരുദ്ധമാണെന്ന് പറഞ്ഞ കോടതി വെള്ളാപ്പള്ളിക്ക് തല്‍സ്ഥാനത്ത് തുടരാമെന്ന രജിസ്‌ട്രേഷന്‍ ഐജിയുടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള ഡയറക്ടര്‍മാര്‍ക്ക് ഐഡന്റിഫിക്കേഷന്‍ നമ്പറില്ല. ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

2014-15മുതല്‍ മൂന്ന് വര്‍ഷത്തെ വാര്‍ഷിക കണക്ക് നല്‍കിയിട്ടില്ല. എസ്എന്‍ഡിപി യോഗത്തിന്റെ ഭരണനിര്‍വഹണം തടസപ്പെടുത്തരുത്. അതിനാല്‍ തെരഞ്ഞെടുപ്പ് വരെ താത്കാലിക ഡയറക്ടര്‍മാരെ നിയമിക്കണം. എസ്എന്‍ഡിപി യോഗം നിയമപരമായും സുതാര്യപരമായും ഭരിക്കപ്പെടേണ്ടത് പൊതുതാത്പര്യമാണ്. വ്യക്തിപരമായ താത്പര്യങ്ങള്‍ക്ക് സംഘടനയെ ഉപയോഗിക്കരുത്. എസ്എന്‍ഡിപി യോഗത്തിലെ എല്ലാ അംഗങ്ങള്‍ക്കും അവകാശമുണ്ട്. വോട്ടവകാശം നിയന്ത്രിക്കുന്ന ബൈലോ ഭേദഗതി നിയമവിരുദ്ധമാണെന്നും ഹൈക്കോടതി പറഞ്ഞു.

Related Articles

Back to top button