ബോബി ചെമ്മണ്ണൂരിന് കുരുക്ക് മുറുകുന്നു.. ഇന്നലത്തെ ‘ബോബിഷോ’യിൽ അതൃപ്തി.. സ്വമേധയാ കേസെടുത്ത് ഹൈക്കോടതി..
നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ജാമ്യം നൽകിയിട്ടും ജയിലിൽനിന്നു പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്. സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി.വിഷയം ഗൗരവമായെടുത്ത ഹൈക്കോടതി, ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ പ്രതിഭാഗം അഭിഭാഷകരോട് ഹാജരാകാനും ആവശ്യപ്പെട്ടു.ബോബി ഇന്നു രാവിലെ കാക്കനാട് ജില്ലാ ജയിലിൽനിന്നു പുറത്തിറങ്ങാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങൾ.
ഇന്നലെയുണ്ടായ വികാസങ്ങളിൽ ആണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് പി വി കുഞ്ഞുകൃഷ്ണന്റേതാണ് നടപടി. ജാമ്യം ലഭിച്ചിട്ടും, ജയിലിൽ കഴിയുന്ന റിമാൻഡ് പ്രതികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇന്നലെ ബോബി ചെമ്മണ്ണൂർ ജയിലിൽ തുടർന്നത്. ബോബിയുടെ നിലപാട് ജയിൽ ചട്ടങ്ങൾക്കും കോടതി നടപടികൾക്കും വിരുദ്ധമാണ്.ജാമ്യ മെമ്മോ ജയിലിൽ ഹാജരാക്കി ഇന്ന് ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങണം. ഇതിനിടെയാണ് ഈ സംഭവ വികാസങ്ങലെ ഗൗരവമായി കാണുന്നത്.