എഡിജിപി മനോജ് എബ്രഹാമിനെതിരായ ഹർജി ഹൈക്കോടതി പരിഗണിക്കും…
കൊച്ചി : അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ വിജിലൻസ് ഡയറക്ടർ എ ഡി ജി പി മനോജ് എബ്രഹാമിനെതിരായ ഹർജി ഹൈക്കോടതി പരിഗണിക്കും. പരാതിയിൽ അന്വേഷണം വേണ്ടെന്ന 2022 ഡിസംബറിലെ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹർജി. മറ്റൊരു വ്യക്തി നൽകിയ ഹർജിയിൽ മേൽക്കോടതിയിൽ റിവിഷൻ ഹർജി നൽകാനാകുമോ എന്നാണ് കോടതി പരിശോധിച്ചത്.
സുപ്രീം കോടതി വിധി അനുസരിച്ച് ഹർജിക്കാരൻ മാറിയാലും മേൽക്കോടതി കേസ് പരിഗണിക്കണമെന്നായിരുന്നു എം ആർ അജയന്റെ വാദം. ഇക്കാര്യം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. നേരത്തെ പി പി ചന്ദ്രശേഖരൻ നൽകിയ ഹർജിയിൽ അന്വേഷണം വേണ്ടെന്നായിരുന്നു മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ്.




