മുനമ്പം ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതിന്‍റെ നിയമസാധുതയാരാഞ്ഞ് ഹൈക്കോടതി…
കൊച്ചി: മുനമ്പം ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതിന്‍റെ നിയമസാധുതയാരാഞ്ഞ് ഹൈക്കോടതി. ഇക്കാര്യത്തിൽ മറുപടി അറിയിക്കാൻ സിംഗിൾ ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു. ജുഡീഷ്യൽ കമ്മീഷന്‍റെ നിയമനം അസാധുവാക്കണമെന്നാവശ്യപ്പെട്ട് വഖഫ് സംരക്ഷണ സമിതി സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് പരിഗണിച്ചത്.
104 ഏക്കർ ഭൂമി വഖഫ് ആണെന്ന് നേരത്തെ സിവിൽ കോടതി കണ്ടെത്തിയതാണെന്നും ജുഡീഷ്യൽ കമ്മീഷനെ വെച്ച് ഇതിന്‍റെ സാധുത സർക്കാരിന് എങ്ങനെ പരിശോധിക്കാൻ കഴിയുമെന്നും കോടതി ചോദിച്ചു. ഉടമസ്ഥാവകാശം സംബന്ധിച്ച കാര്യങ്ങൾ കമ്മീഷൻ പരിശോധിക്കുന്നില്ലെന്ന് സർക്കാർ മറുപടി നൽകി. മനസിരുത്തിയാണോ സർക്കാർ കമ്മീഷനെ നിയമിച്ചതെന്ന് സംശയമുണ്ടെന്നും കമ്മീഷന്‍റെ പരിശോധനാ വിഷയങ്ങളിൽ സർക്കാർ വ്യക്തത വരുത്തണമെന്നും കോടതി നിർദേശിച്ചു.