ഭരണം പിടിക്കാൻ കോൺഗ്രസ്…പ്രചാരണം നയിക്കാൻ രാഹുലും പ്രിയങ്കയും.. എല്ലാത്തിനും മേൽനോട്ടവുമായി ഹൈക്കമാൻഡ്..
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിലൂടെ സംസ്ഥാനത്തെ ഭരണം കൈപ്പിടിയിലാക്കാൻ പുതിയ തന്ത്രങ്ങളുമായി കോൺഗ്രസ്. പ്രകടനപത്രിക മുതൽ പ്രചരണ പരിപാടികൾ വരെയുള്ള എല്ലാം ഹൈക്കമാന്റിന്റെ മേൽനോട്ടത്തിൽ ആയിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കാനാണ് തീരുമാനം. ദേശീയ നേതൃനിര കേരളത്തില്‍ ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുമെന്നാണ് വിവരം. പ്രിയങ്കയ്ക്കും രാഹുലിനും പുറമെ ദേശീയ തലത്തിലെ യുവനിരയെ ഉള്‍പ്പെടെ കേരളത്തില്‍ പ്രചാരണത്തിന് അണി നിരത്തുമെന്നും സൂചനയുണ്ട്. ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തിലാവും പ്രകടന പത്രിക തയ്യാറാക്കുക.



