ഇസ്രയേലില്‍ ഹിസ്ബുള്ളയുടെ തിരിച്ചടി..മിസൈൽ ആക്രമണത്തിൽ ഏഴ് പേര്‍ കൊല്ലപ്പെട്ടു…

വടക്കന്‍ ഇസ്രയേലില്‍ ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രമണം. മെറ്റൂല, ഹൈഫ എന്നിവിടങ്ങളിലായി നടന്ന റോക്കറ്റ് ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ലെബനന്റെ അതിര്‍ത്തി പ്രദേശമാണ് മെറ്റൂല. ഇവിടുത്തെ കാര്‍ഷിക മേഖലയിലായിരുന്നു ഹിസ്ബുള്ളയുടെ ആക്രമണം. ഒരു കര്‍ഷനും നാല് വിദേശ കര്‍ഷക തൊഴിലാളികളുമാണ് മെറ്റൂലയില്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി കാറ്റ്‌സ് പറഞ്ഞു. ഹൈഫയില്‍ നടന്ന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായും വിദേശകാര്യ മന്ത്രി അറിയിച്ചു. ഇതോടെ ഏതാനും മാസങ്ങള്‍ക്കിടയില്‍ വടക്കന്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 39 ആയി.

Related Articles

Back to top button