ആദ്യ ഭർത്താവിലുള്ള മകനെ മർദ്ദിച്ച് മാസങ്ങളോളം പട്ടിണിക്കിട്ട് കൊലപ്പെടുത്തി…53 വർഷം തടവ്..

5 വയസുള്ള മകനെ ക്രൂരമായി മർദ്ദിച്ച് പട്ടിണിക്കിട്ട് ലഹരി മരുന്ന് നൽകി കൊലപ്പെടുത്തിയ അമ്മയ്ക്ക് 53 വർഷം കഠിന തടവ് ശിക്ഷ. 2021ൽ മകനെ മസാച്ചുസെറ്റ്സിലെ പാർക്കിൽ കുഴിച്ച് മൂടുന്നതിന് മുൻപ് സമാനതകളില്ലാത്ത ക്രൂരത കാണിച്ച 38കാരിക്കാണ് 53 വർഷം തടവ് ശിക്ഷ വിധിച്ചത്. 8 കിലോ മാത്രമുള്ള 5 വയസുകാരന് ഏറെ നാളുകളായി പട്ടിണിയിലായിരുന്നുവെന്നാണ് പരിശോധനയിൽ വ്യക്തമായത്.

ന്യൂ ഹാംഷെയറിലെ നഷുവയിലെ കോടതിയാണ് 38കാരിയായ ഡൌഫിനെസിനെ അഞ്ച് വയസുള്ള മകൻ എലിജയുടെ കൊലപാതകത്തിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. എലിജ ലൂയിസിന്റെ മരണത്തിൽ രണ്ട് കൊലപാതകത്തിനുള്ള കുറ്റമാണ് യുവതിക്കെതിരെ തെളിഞ്ഞത്. യുവതിക്ക് 55 വർഷത്തെ തടവ് ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. അതേസമയം കുറ്റം തെളിഞ്ഞാൽ 35 വർഷത്തെ തടവ് ശിക്ഷ മാത്രം നൽകണമെന്നായിരുന്നു വാദി ഭാഗം വാദിച്ചത്.

പാർക്കിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ അഞ്ച് വയസുകാരന്റെ പോസ്റ്റ് മോർട്ടത്തിൽ ഗുരുതരമായ അതിക്രമമാണ് എലിജ നേരിട്ടിരുന്നതെന്ന് വ്യക്തമായിരുന്നു. തലയോട്ടിയും മുഖത്തെ എല്ലുകളും തകർന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ലഹരി മരുന്നും വിഷവും ശരീരത്തിൽ എത്തിയ നിലയിലും പോഷഹാകാര കുറവും ശരീരമാകമാനം മുറിവുകളും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു.

കുഞ്ഞിനെ ഏറെക്കാലം നഗ്നനാക്കി ശുചിമുറിയിലെ ടബ്ബിന് അകത്താക്കി പൂട്ടിയിട്ടിരുന്നതായും കുട്ടി ബുദ്ധിമുട്ടിയിരുന്നത് വീഡിയോയിലൂടെ നിരീക്ഷിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു. 16 മാസംകൊണ്ട് മെലിഞ്ഞ് ശോഷിച്ച കുഞ്ഞിന്റെ ഒരു കണ്ണ് അവസാന കാലത്തെ ചിത്രങ്ങളിൽ ഒരു കണ്ണ് തുറക്കാൻ പോലും സാധിക്കാത്ത നിലയിലാണുണ്ടായിരുന്നത്.

Related Articles

Back to top button