ഹേമചന്ദ്രൻ കൊലപാതകം… കൂടുതൽ വിവരങ്ങൾ പുറത്ത്…മുഖ്യപ്രതി നൗഷാദിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി…
സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റേത് കൊലപാതകമല്ലെന്ന് പോലീസിനോട് ആവര്‍ത്തിച്ച് മുഖ്യപ്രതി നൗഷാദ്. ഹേമചന്ദ്രന് ജീവനൊടുക്കിയതാണെന്നും മറ്റു വഴികളില്ലാതിരുന്നതിനാല്‍ മൃതദേഹം കാട്ടില്‍ കൊണ്ടു പോയി കുഴിച്ചിടുകയായിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞു.
സാമൂഹ്യമാധ്യമം വഴി നേരത്തെ ഇതേ വാദം പ്രതി ഉന്നയിച്ചിരുന്നു. ബംഗളൂരു വിമാനത്താവളത്തില്‍ വെച്ച് പിടിയിലായ നൗഷാദിനെ അന്വേഷണ സംഘം കോഴിക്കോട്ടെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
വിദേശത്തേക്ക് കടന്നു കളഞ്ഞ ഹേമചന്ദ്രന് കൊലക്കേസിലെ മുഖ്യപ്രതി നൗഷാദ് വിസിറ്റിംഗ് വിസ കാലാവധി കഴിഞ്ഞതോടെ ഇന്നലെ രാവിലെയാണ് ബംഗളൂരു വിമാനത്താവളത്തിലെത്തിയത്.
ലുക് ഔട്ട് സര്‍ക്കുലര്‍ ഉള്ളതിനാല്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞു വെച്ച് വിവരം കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസില്‍ അറിയിച്ചു. അന്വേഷണ സംഘം ഇന്നലെ രാത്രിയില്‍ കസ്റ്റഡിയില്‍ വാങ്ങിയ നൗഷാദിനെ ഇന്നു രാവിലെ ഒമ്പതു മണിയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെത്തിച്ചത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.



