കുഴൽപ്പണം പൂഴ്ത്താൻ പൊലീസുകാരെ സഹായിച്ചു…കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ….
വൈത്തിരിയിൽ കുഴൽപ്പണം പിടികൂടി പൂഴ്ത്തിയ സംഭവത്തിൽ പൊലീസുകാരെ സഹായിച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. വട്ടവയൽ ആനോത്തുവീട്ടിൽ എ എം റിയാസാണ് അറസ്റ്റിലായത്. വൈത്തിരി സ്റ്റേഷനിലെ എസ്എച്ച്ഒ ഉൾപ്പടെ പ്രതിയായ കേസിലാണ് റിയാസിനെ അറസ്റ്റ് ചെയ്തത്.
സെപ്തംബർ 15നായിരുന്നു കേസിനാസ്പദമായ സംഭവം. മലപ്പുറം സ്വദേശികൾക്ക് കൈമാറാനായി ചുണ്ടേൽ സ്വദേശിയായ യുവാവ് കൊണ്ടുവന്ന മൂന്ന് ലക്ഷത്തിലേറെ വരുന്ന കുഴൽപ്പണം പൊലീസ് പിടികൂടിയിരുന്നു. ഈ പണമിടപാട് സംബന്ധിച്ച് പൊലീസിന് വിവരം നൽകിയതും പണം കവരാൻ പൊലീസിനെ സഹായിച്ചതും റിയാസ് ആണെന്നും പ്രത്യുപകാരമെന്നോണം ഇയാള്‍ പൊലീസുകാരിൽനിന്ന് പണം കൈപ്പറ്റിയെന്നും അന്വേഷണ സംഘം കണ്ടെത്തി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രവീൺ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റിയാസിനെ അറസ്റ്റ് ചെയ്തത്.