പൊക്കം കൂട്ടണോ.. ഡയറ്റില്‍ ചേര്‍ക്കൂ ഈ സൂപ്പര്‍ഫുഡ്…
പൊക്കം കൂടാന്‍ രാവിലെ മുതല്‍ തൂങ്ങിപ്പിടിച്ചുകൊണ്ടുള്ള അഭ്യാസം മാത്രം പോര, ഡയറ്റ് കൂടി ശ്രദ്ധിക്കണം. പെണ്‍കുട്ടികള്‍ക്ക് സാധാരണ 14-15 വയസു വരെയും ആണ്‍കുട്ടികള്‍ക്ക് 16-18 വയസുവരെയുമാണ് പൊക്കം വെക്കുക.ഇതുകഴിഞ്ഞാൽ പിന്നെ നീളം വെക്കൽ മന്ദഗതിയിലാകും.പൊക്കം കൂടാനായി വ്യായാമം മാത്രം ചെയ്തിട്ട് കാര്യമില്ല. ആഹാര കാര്യത്തിലും ശ്രദ്ധ വേണം.
വ്യായാമത്തിനൊപ്പം ദിവസവും അല്‍പം മുരിങ്ങ കൂടി ഡയറ്റില്‍ ചേര്‍ക്കൂ. അത്ഭുതകരമായി വ്യത്യാസം മാസങ്ങള്‍ കൊണ്ട് കാണാനാകുമെന്നാണ് ഡയറ്റീഷ്യന്മാര്‍ അവകാശപ്പെടുന്നത്. എല്ലുകളുടെ ബലം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു സൂപ്പര്‍ഫുഡ് ആണ് മുരിങ്ങ. ഇതില്‍ അടങ്ങിയ കാത്സ്യം, മഗ്നീഷ്യം എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
രക്തത്തില്‍ കാത്സ്യത്തിന്റെ ആഗിരണം മികച്ചതാക്കാന്‍ മഗ്നീഷ്യം സഹായിക്കും. കൂടാതെ ഇതില്‍ അടങ്ങിയ വിറ്റാനിന്‍ സി കൊളാജന്‍ നിര്‍മാണം വര്‍ധിപ്പിക്കും. ഇത് എല്ലുകളുടെയും ബന്ധിത കലകളുടെയും ആരോഗ്യത്തിന് അനിവാര്യമാണ്. ദിവസവും മുരിങ്ങ കഴിക്കുന്നതിനൊപ്പം പ്രോട്ടീനും കാത്സ്യവും അടങ്ങിയ ഭക്ഷണങ്ങളും വെള്ളവും നന്നായി കുടിക്കണം. ഇതിനൊപ്പം വ്യായാമത്തിലും ശ്രദ്ധിക്കണം. സ്‌ട്രെച്ചിങ്, യോഗയും തുങ്ങിപ്പിടിച്ചുള്ള വ്യായാമവും ഉള്‍പ്പെടുത്താം. ഇത് പോസ്ചര്‍ മെച്ചപ്പെടാന്‍ സഹായിക്കും.