കേരളത്തിൽ പേമാരി…തീവ്ര മഴ തുടരും…
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ പെയ്ത മഴയുടെ കണക്ക് പുറത്ത്. അക്ഷരാർത്ഥത്തിൽ വിവിധയിടങ്ങളിൽ പേമേരി പെയ്തിറങ്ങിയെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇന്ന് രാവിലെ 8.30 വരെയുള്ള കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വടക്കൻ കേരളത്തിൽ തീവ്ര മഴയാണ് ലഭിച്ചതെന്നാണ് വ്യക്തമാകുന്നത്. 2 ഇടത്ത് 350 മില്ലി മീറ്ററിലധികവും 71 ഇടത്ത് 100 മില്ലി മീറ്ററിലധികവുമാണ് മഴ പെയ്തിരിക്കുന്നത്. മഞ്ചേശ്വരത്തും ഉപ്പളയിലുമാണ് 24 മണിക്കൂറിൽ 350 മില്ലി മീറ്ററിലധികം മഴ ലഭിച്ചത്. 378.2 മി.മീ മഴ ലഭിച്ച മഞ്ചേശ്വരമാണ് ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ. ഉപ്പളയിലാകട്ടെ 358 മി.മീ മഴയാണ് ലഭിച്ചത്. ഇന്നലെ വൈകുന്നേരം മുതൽ ഇന്ന് രാവിലെ വരെയുള്ള സമയത്തിനിടയിലാണ് ഇതിൽ ഭൂരിഭാഗം മഴയും പെയ്തത്.