സംസ്ഥാനത്ത് കനത്തമഴയിൽ പലയിടത്തും ദുരിതം..വ്യാപക നാശം..
സംസ്ഥാനത്ത് കനത്ത മഴയിൽ പലയിടത്തും ദുരിതവും വ്യാപക നാശവും. കോഴിക്കോട് നഗര മേഖലകളിൽ ഉൾപ്പടെ രൂക്ഷമായ വെള്ളകെട്ട ജനജീവിതത്തെ ബാധിച്ചു. മാങ്കാവിൽ ഇരുനില കെട്ടിടം തകർന്നു വീണു. സ്ഥലത്ത് നിന്നും ആളുകൾ രക്ഷപ്പെട്ടത് കഷ്ടിച്ചാണ്. കനത്തമഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ജലാശങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു. പത്തനംതിട്ടയിലും എറണാകുളത്തും മതിലിടിഞ്ഞും മരം വീണും നിരവധി സ്ഥലങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്താകട്ടെ ചാലയിൽ സ്കൂളിന്‍റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു. അവധി ദിവസമായതിനാൽ അപകടം ഒഴിവായി. സംസ്ഥാനത്താകെ കടലാക്രമണവും രൂക്ഷമാണ്. സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.



