പീച്ചി ഡാം നാളെ തുറക്കും; മണലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന ഐ.എം.ഡി. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നാളെ രാവിലെ ഒമ്പത് മുതൽ വെള്ളം തുറന്നുവിടുന്നതാണെന്ന് പീച്ചി ഹെഡ് വർക്ക്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

കെ.എസ്.ഇ.ബി. ചെറുകിട വൈദ്യുതി ഉത്പാദനനിലയം വഴിയും റിവർ സ്ലൂയിസ് വഴിയുമാണ് വെള്ളം തുറന്നു വിടുന്നത്. ഇതിനാൽ മണലി, കരുവന്നൂർ പുഴകളിൽ നിലവിലെ ജലനിരപ്പിൽ നിന്നും പരമാവധി 20 സെന്റീമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ പുഴകളുടെ തീരത്ത് താമസിക്കുന്നവരും പുഴയോരത്ത് ജോലിയെടുക്കുന്നവരും കർശ്ശനമായ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് നൽകി.

Related Articles

Back to top button