കനത്ത മഴയിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും.. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം..

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. കനത്ത മഴയിൽ മണ്ണിടിച്ചില്ലും വെള്ളപ്പൊക്കത്തിലും 25ലധികം പേർ മരിച്ചു.  അരുണാചൽ പ്രദേശിൽ ഒമ്പത് പേർ മഴക്കെടുതി മൂലം മരിച്ചു. അസമിലെ ഗുവാഹട്ടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അഞ്ച് പേർ മരിച്ചു.  മിസോറാമിലും ത്രിപുരയിലും മേഘാലയിലുമായി എട്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി ഇടങ്ങളിൽ മിന്നൽ പ്രളയവും വെള്ളക്കെട്ടും രൂപപ്പെട്ടതോടെ  എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്

കഴിഞ്ഞ ദിവസമാണ് അരുണാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചത്. വെള്ളിയാഴ്ച രാത്രി ബാന-സെപ്പ റോഡിലായിരുന്നു അപകടം. രാത്രി കാറിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടു. പ്രദേശത്ത് കനത്ത മഴ ഇപ്പോഴും തുടരുകയാണ്. അ​രു​ണാ​ച​ൽ​പ്ര​ദേ​ശ് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ക​യാ​ണ്. മ​ഴ​യും മ​ണ്ണി​ടി​ച്ചി​ലും കാര​ണം അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ പ​ല ജി​ല്ല​ക​ളി​ലും റോ​ഡ് ഗ​താ​ഗ​തം താ​റു​മാ​റാ​യി.

Related Articles

Back to top button