സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.. വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി…

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിരുവനന്തപുരം പുതുക്കുറിച്ചിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു. പുതുക്കുറിച്ചി സ്വദേശി ആന്റണിയെ (65) ആണ് കാണാതായത്. ഇടുക്കി, വയനാട്, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധിയാണ്. പലയിടങ്ങളിലും പുഴ കരകവിഞ്ഞൊഴുകുന്നു. മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ടാണ്.

Related Articles

Back to top button