3 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി..

ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും ചെന്നൈ ഉൾപ്പെ‌ടുന്ന വടക്കൻ തമിഴ്നാട്ടിൽ വ്യാപക മഴ തു‌ടരുകയാണ്. ചെന്നൈയിലും തിരുവളളൂരിലും റെ‍ഡ് അലർട്ടാണ്. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപേട്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചി‌‌ട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ചെന്നൈയിലെ ന​ഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ടാണ്. പലയിടത്തും വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിപ്പോയ കാഴ്ചകളും പുറത്തുവന്നിട്ടുണ്ട്. തമിഴ്നാ‌ട്ടിൽ മഴക്കെ‌‌ടുതിയിൽ മരണം നാലായി. ശ്രീലങ്കയിൽ 350 മരണമാണ് ആകെ സ്ഥിരീകരിച്ചത്. കാലാവസ്ഥ പ്രവചനം തെറ്റിച്ചുള്ള മഴയാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ചെന്നൈ ന​ഗരത്തിൽ പെയ്തു കൊണ്ടിരിക്കുന്നത്. രാവിലെ തിരുവള്ളൂർ ജില്ലയിൽ യെല്ലോ അലർട്ട് മാത്രമാണുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ പതിവുപോലെ സ്കൂളിലേക്കും കോളേജിലേക്കും വിദ്യാർത്ഥികൾ എത്തിയിരുന്നു. തുടർന്ന് 7 മണിയോടെയാണ് മഴ അതിശക്തമായത്.

Related Articles

Back to top button