ഓളപ്പരപ്പിൽ തീ പാറിയ പോരാട്ടം.. ഹീറ്റ്‌സ് മത്സരങ്ങൾ അവസാനിച്ചു, കാരിച്ചാൽ ചുണ്ടൻ ഫൈനൽ കാണാതെ പുറത്ത്…
ആലപ്പുഴ: പുന്നമടയുടെ ഓളപ്പരപ്പിൽ ആവശമുയർത്തി 71ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കമായി. 21 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ ആകെ 75 വള്ളങ്ങളാണ് ഇത്തവണ ജലമേളയില്‍ മാറ്റുരയ്‌ക്കുന്നത്. ആദ്യ ഹീറ്റ്സിൽ കാരിച്ചാൽ ചുണ്ടൻ വിജയിയായി. കഴിഞ്ഞ തവണ കപ്പടിച്ച കാരിച്ചാൽ ചുണ്ടൻ ആദ്യ ഹീറ്റ്‌സിൽ മിന്നിച്ചാണ് ഒന്നാമത് എത്തിയത്. എന്നാൽ 4 മിനിറ്റ് 30 സെക്കൻഡിലാണ് കാരിച്ചാൽ ഫിനിഷ് ചെയ്തത്. രണ്ടാമത്തെ ഹീറ്റ്‌സിൽ ഇഞ്ചോടിഞ്ഞ് പോരാടി നടുവിലെ പറമ്പൻ ഒന്നാമത് എത്തി. 4.32 സെക്കൻഡ് ആണ് എടുത്തത്.
മൂന്നാം ഹീറ്റ്‌സിൽ മരണ പോരാട്ടമാണ് നടന്നത്. യുബിസിയും പിബിസിയും ഇഞ്ചോടിഞ്ഞ് പോരാടി. വള്ളംകളി പ്രേമികളെ മുൾമുനയിൽ നിർത്തിയ പോരാട്ടം ആയിരുന്നു മൂന്നാം ഹീറ്റ്‌സ്. ഇതുവരെ പുന്നമട കണ്ടിട്ടില്ലാത്ത മത്സരമാണ് മൂന്നാം ഹീറ്റ്‌സിൽ നടന്നത്. മത്സരത്തിൽ പിബിസി പള്ളാത്തുരുത്തി ഒന്നാമതെത്തി.
നാലാം ഹീറ്റ്‌സിൽ നിരണവും നടുഭാഗം ചുണ്ടനും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. പൊരുതി നടുഭാഗം ചുണ്ടൻ വിജയിച്ചു. 4.20 സെക്കൻഡ് ആണ് എടുത്തത്. നിരണം ചുണ്ടൻ 4.21 സെക്കൻഡ് എടുത്ത് ഫിനിഷ് ചെയ്തു. അഞ്ചാമത്തെ ഹീറ്റ്‌സിൽ മേൽപ്പാടം ചുണ്ടൻ ഒന്നാമതെത്തി. 4.22 സെൻഡ് എടുത്ത് ഫിനിഷ് ചെയ്തു. ആറാമത്തെയും അവസാനത്തേതുമായ ഹീറ്റ്‌സ് മത്സരത്തിൽ വീയപുരം ചുണ്ടൻ വിജയായി. 4.21 സെക്കൻഡ് എടുത്തു. എന്നാൽ കാരിച്ചാൽ ചുണ്ടൻ ഫൈനൽ കാണാതെ പുറത്തായിരിക്കുകയാണ്. ഫൈനൽ മത്സരങ്ങളിൽ നടുഭാഗം ചുണ്ടൻ, നിരണം ചുണ്ടൻ, മേൽപ്പാടം ചുണ്ടൻ, വീയപുരം ചുണ്ടൻ യോഗ്യത നേടി.