സ്ത്രീകളിലെ ഹൃദയാഘാതം.. ലക്ഷണങ്ങൾ എന്തൊക്കെയെന്നോ നോക്കാം…
സമീപകാലത്തായി സ്ത്രീകള്‍ക്കിടയില്‍ ഹൃദ്രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഹൃദയാരോഗ്യ പരിശോധന കുറവായതിനാൽ മിക്കപ്പോഴും സ്ത്രീകളിൽ വളരെ വൈകിയാണ് ഹൃദയ സംബന്ധമായ രോഗങ്ങൾ കണ്ടെത്തുന്നത്.ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ, ജനിതകം, പ്രായം, അമിതവണ്ണം, പുകവലി തുടങ്ങിയ ഘടകങ്ങളാണ് സ്ത്രീകളിലെ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നത്. ഇത് കൂടാതെ ആർത്തവവിരാമവും ഗർഭനിരോധന ഗുളികകളുടെ അമിത ഉപയോഗവും സ്ത്രീകളിൽ ഹൃദയ സംബന്ധമായ രോഗങ്ങളുണ്ടാക്കാനുള്ള സാധ്യത കൂട്ടുന്നു.സ്ത്രീകളിലെ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം..
നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ സാധാരണമായ ലക്ഷണമാണ്. എന്നാൽ സ്ത്രീകളിൽ ഇതിനു പുറമേ ഓക്കാനവും കഴുത്തിലും പുറത്തും വേദനയും അനുഭവപ്പെടാം .ഹൃദയാഘാതം കൊണ്ടുള്ള നെഞ്ചുവേദന സ്ത്രീകളിൽ ഒരു മുറുക്കവും സമ്മർദവും പോലെയാകും അനുഭവപ്പെടുക. ദഹനമില്ലായ്മ അല്ലെങ്കിൽ ഗ്യാസിന്റേതു പോലെയുള്ള വേദനയും അനുഭവപ്പെടാം.