ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ച വിധി.. സുപ്രീം കോടതിയിൽ വാദം ഇന്ന്…

ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി നൽകിയ റഫറൻസിൽ ഇന്നുമുതൽ സുപ്രീം കോടതി വിശദമായ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുക.

രാഷ്ട്രപതിയുടെ റഫറൻസ് നിലനിൽക്കില്ലെന്ന തമിഴ്‌നാടിന്റെയും കേരളത്തിന്റെയും നിലപാടുകളിലാണ് ആദ്യം വാദം കേൾക്കുക. തുടർന്ന് കേന്ദ്രസർക്കാരിന്റെയും റഫറൻസിനെ എതിർക്കുന്നവരെയും വാദം കേൾക്കും. ‍ ബില്ലുകളിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി സംബന്ധിച്ച് 14 ചോദ്യങ്ങളടങ്ങിയ റഫറൻസാണ് രാഷ്ട്രപതി ദ്രൗപദി മുർമു നൽകിയത്.

Related Articles

Back to top button