വീണാ ജോർജിൻറെ വാദം തെറ്റ്.. പഠനറിപ്പോർട്ട് പുറത്തുവിട്ട് വെട്ടിലായി ആരോഗ്യമന്ത്രി.. പ്രബന്ധം പ്രസിദ്ധീകരിച്ചത് ഒന്നാം പിണറായി സർക്കാരിൻറെ കാലത്ത്….

കിണർ വെള്ളത്തിൽ നിന്ന് കോർണിയ അൾസർ പിടിപ്പെടുന്നുവെന്ന ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിൻറെ വാദം തെറ്റെന്ന് ആരോഗ്യവിദഗ്ധർ. ആരോഗ്യമന്ത്രി ചൂണ്ടികാട്ടിയ ഗവേഷണ പ്രബന്ധം 2018ൽ ഒന്നാം പിണറായി സർക്കാരിൻറെ കാലത്താണ് പ്രസിദ്ധീകരിച്ചതെന്നാണ് കണ്ടെത്തൽ. പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ച തീയതിയടക്കം പങ്കുവെച്ചാണ് ആരോഗ്യമന്ത്രിയുടെ പിഴവ് ചൂണ്ടികാട്ടി ആരോഗ്യവിദഗ്ധർ രംഗത്തെത്തിയത്. കിണർ വെള്ളത്തിൽ നിന്ന് കോർണിയ അൾസർ പിടിപ്പെടുന്നുവെന്ന് 2013ൽ തന്നെ കണ്ടെത്തിയിരുന്നു എന്നായിരുന്നു ആരോഗ്യമന്തിയുടെ വാദം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ പഠന റിപ്പോർട്ട് പങ്കുവെച്ചായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം ഈയൊരു വാദം ഉയർത്തിയത്. പഠനറിപ്പോർട്ടിൽ അന്നത്തെ ഉമ്മൻചാണ്ടി സർക്കാരിന് കീഴിലെ ആരോഗ്യവകുപ്പ് ഒന്നും ചെയ്തില്ലെന്നും വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ, കെകെ ശൈലജ ആരോഗ്യമന്ത്രിയായിരുന്നപ്പോഴാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതെന്നാണ് വിദഗ്ധർ ചൂണ്ടികാണിക്കുന്നത്.

ഇതോടൊപ്പം മന്ത്രി വീണ ജോർജ് പറഞ്ഞതുപോലെ റിപ്പോർട്ട് അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ടതല്ലെന്നും കോർണിയ അൾസറുമായി ബന്ധപ്പെട്ടാണെന്നുമാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. പ്രസിദ്ധീകരണ തീയതി ഉൾപ്പെടുത്താതെയായിരുന്നു മന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം റിപ്പോർട്ട് പങ്കുവെച്ചത്.കോർണിയ അൾസർ കേസുകളുടെ പരിശോധനയിൽ അത് അമീബ മൂലമാണെന്ന് കണ്ടെത്തിയെന്നും 64ശതമാനം ആളുകൾക്കും രോഗം ഉണ്ടായത് കിണർ വെള്ളത്തിലെ അമീബയിൽ നിന്നാണെന്ന് സംശയിക്കുന്നതായും ഡോ. അന്ന ചെറിയാൻ, ഡോ. ആർ ജ്യോതി എന്നിവർ 2013ൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ടെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്:

പ്രിയപ്പെട്ടവരെ ഇന്ന് ഒരു പഠനരേഖ ഇവിടെ പങ്കുവയ്ക്കട്ടെ.
2013ലെ പഠനമാണ് കേട്ടോ. പഠനം നടത്തിയത് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർ.
ഡോ. അന്ന ചെറിയാനും ഡോ.R ജ്യോതിയും.
അമീബയും അമീബ മൂലം ഉണ്ടാകുന്ന രോഗങ്ങളും എപ്പോഴെങ്കിലും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?ഈ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു സ്റ്റേറ്റ് മെഡിക്കൽ ബോർ‍ഡിലെ പ്രിയപ്പെട്ട ഡോക്ടർമാർ കണ്ടെത്തിത്തന്ന ഈ പഠന രേഖ (ജേർണലിൽ പ്രസിദ്ധീകരിച്ച study) . 2013ലെ പഠനം.
രണ്ട് ഡോക്ടർമാർ. അവർ സ്വന്തം നിലയിൽ പഠനം നടത്തി അന്നത്തെ യുഡിഎഫ് സർക്കാരിൻറെ ആരോഗ്യ വകുപ്പിലെ സീനിയർ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി.
എന്താണ് ഈ പഠനത്തിൽ ഉള്ളത് എന്നല്ലേ?.
ഇവരുടെ മുന്നിൽ എത്തിയ കോർണിയ അൾസർ കേസുകളുടെ പരിശോധനയിൽ അത് അമീബ മൂലമാണെന്ന് കണ്ടെത്തി. മാത്രമല്ല 64% ആളുകൾക്കും രോഗം ഉണ്ടായത് കിണർ വെള്ളത്തിലെ അമീബയിൽ നിന്നാണെന്ന് സംശയിക്കുന്നതായി ഈ ഡോക്ടർമാർ കണ്ടെത്തി. സ്വാഭാവികമായി നമ്മിൽ ചിലരെങ്കിലും ചോദിച്ചേക്കാം.
. അന്ന് സർക്കാർ എന്ത് നടപടി സ്വീകരിച്ചു? നിർഭാഗ്യകരം എന്ന് പറയട്ടെ.
ഈ പഠന റിപ്പോർട്ടോ, അമീബ മൂലമുള്ള കേസുകളോ അന്ന് ആരോഗ്യ വകുപ്പിലെ ഉത്തരവാദിത്വപ്പെട്ടവർ ശ്രദ്ധിച്ചില്ല.
ഡോ. അന്നാ ചെറിയാൻറെ നമ്പർ കണ്ടെത്തി ഞാൻ വിളിച്ചു. രണ്ട് ഡോക്ടർമാരോടുമുള്ള ആദരവ് അറിയിച്ചു.
നമ്മൾ എങ്ങനെയാണ് ചില കിണറുകളിലേയും ജലസംഭരണികളിലേയുമൊക്കെ വെള്ളത്തിലെ അമീബ രോഗമുണ്ടാക്കുന്നു എന്ന് കണ്ടെത്തിയത് എന്നുകൂടി പറയട്ടെ. 2023ലെ കോഴിക്കോട്ടെ നിപ ഔട്ട് ബ്രേക്കിന് ശേഷം പ്രത്യേകിച്ചും മസ്തിഷ്ക ജ്വരങ്ങൾ എല്ലാം റിപ്പോർട്ട് ചെയ്യണമെന്ന് കർശന നിർദേശം മുന്നോട്ടുവച്ചു. മാത്രമല്ല എന്ത് കാരണത്താൽ ഉണ്ടാകുന്നു എന്ന് കണ്ടെത്തണമെന്നും. 2023ൽ രണ്ട് അമീബിക് മസ്തിഷ്ക ജ്വരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
രോഗത്തിൻറെ പരിശോധനയ്ക്കും ചികിത്സയ്ക്കും ആദ്യമായി ഒരു സംസ്ഥാനം ഗൈഡ് ലൈൻ ഇറക്കിയത് കേരളമാണ്, 2024ൽ.
ജലാശയങ്ങളിൽ മുങ്ങുന്നവർക്കും കുളിക്കുന്നവർക്കും മാത്രമല്ല രോഗം ഉണ്ടാകുന്നത് എന്ന് കൂടി
2024 നാം കണ്ടെത്തി. അതിനാൽ നാം ഗൈഡ് ലൈനിൽ ഭേദഗതി വരുത്തി. ജലാശയങ്ങളുമായി സമ്പർക്കം ഇല്ലെങ്കിലും അമീബിക് മസ്തിഷ്ക ജ്വരത്തിന് പരിശോധന നടത്തണം. ഈ വ്യവസ്ഥ ഗൈഡ് ലൈനിൽ ഉൾപ്പെടുത്തി. അങ്ങനെ വ്യവസ്ഥ ചെയ്യുന്ന ലോകത്തിലെ ആദ്യ ഭൂപ്രദേശം കേരളമാണ്. സിഡിസി അറ്റ്ലാൻഡയുടെ (യുഎസ്) ഗൈഡ് ലൈനിലും ഇതില്ല. അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കുന്നതിലും നിയന്ത്രിക്കുന്നതിലും ഏകാരോഗ്യത്തെ അടിസ്ഥാനമാക്കിയുള്ള സമഗ്ര ആക്ഷൻ പ്ലാൻ തയ്യാറാക്കിയ ലോകത്തിലെ ആദ്യത്തെ ഭൂപ്രദേശവും കേരളമാണ്. കൂടുതൽ കേസുകൾ നമ്മൾ കണ്ടെത്താൻ തുടങ്ങി. നമ്മുടെ മുന്നിലെത്തിയ രോഗികളിൽ രോഗം കണ്ടെത്തി. രോഗത്തിന് കാരണം അമീബ ആണെന്ന് കണ്ടെത്തി. അതിൻറെ ഉറവിടം കണ്ടെത്തി പൊതുജനാരോഗ്യ ഇടപെടൽ നടത്താൻ നാം ആരംഭിച്ചു.
ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തന്നെ വിവിധ വകുപ്പുകളുടെ യോഗം ചേർന്ന് ജലശുദ്ധിക്കായി ക്യാമ്പയിൻ ആരംഭിച്ചു.
Thanks to the brilliant people around me,

Related Articles

Back to top button