പതിവായി രണ്ട് അല്ലി വെളുത്തുള്ളി കഴിച്ചുനോക്കൂ.. ഗുണങ്ങൾ എന്തെന്ന് നോക്കാം…
health benefits of garlic
നമ്മുടെ വീടുകളില്‍ സര്‍വ്വസാധാരണമായി കാണുന്ന ഒന്നാണ് വെളുത്തുള്ളി.ആന്‍റി ബാക്ടീരിയല്‍, ആന്‍റി വൈറല്‍ ഗുണങ്ങള്‍ അടങ്ങിയതാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, പൊട്ടാസ്യം ഫോളേറ്റ്, സെലിനിയം, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍ ഉള്‍പ്പെടെയുള്ള നിരവധി ആന്‍റി ഓക്‌സിഡന്‍റുകളും നാരുകളും വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളിയുടെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. ഡയറ്റില്‍ പതിവായി വെളുത്തുള്ളി ഉള്‍പ്പെടുത്തിയാല്‍ മോശം കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ഗുണം ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
പതിവായി രണ്ട് അല്ലി വെളുത്തുള്ളി കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിന്‍ ആണ് ഇതിന് സഹായിക്കുന്നത്. ഉച്ചഭക്ഷണത്തിന് മുമ്പ് രണ്ട് അല്ലി വെളുത്തുള്ളി കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനും കുടിലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്. വയറിലെ അണുബാധകള്‍ ചെറുക്കുന്നതിന് പച്ച വെളുത്തുള്ളി സഹായിക്കും. അതുപോലെ വയറിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിനാവശ്യമല്ലാത്ത കലോറികളെ എരിച്ച് കളയാന്‍ വെളുത്തുള്ളി സഹായിക്കും. വിശപ്പിനെ അടക്കിനിര്‍ത്താനുള്ള കഴിവാണ് വെളുത്തുള്ളിയുടെ മറ്റൊരു പ്രത്യേകത. വിശപ്പ് അടക്കിനിര്‍ത്തുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനാകും. അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. അതിനാല്‍ ഉച്ചഭക്ഷണത്തിന് മുമ്പ് രണ്ട് അല്ലി വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്.