ബാലപീഡനങ്ങൾക്കെതിരെ നടപടിയില്ല.. കാന്റർബറി ആർച്ച് ബിഷപ്പ് രാജിവെച്ചു….
ബാലപീഡനങ്ങൾക്കെതിരെ നടപടിയെടുത്തില്ലെന്ന ആരോപണങ്ങൾക്ക് പിന്നാലെ ആംഗ്ലിക്കൻ സഭാ തലവൻ കാന്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വിൽബി രാജിവച്ചു. 1970കളുടെ അവസാനവും എൺപതുകളുടെ തുടക്കത്തിലും ക്രിസ്മസ് അവധിക്കാല ക്യാംപിൽ പങ്കെടുത്തിരുന്ന ആൺകുട്ടികളെ പ്രമുഖ അഭിഭാഷകനും ചാരിറ്റി ട്രസ്റ്റായ ഐവേണിന്റെ മുൻ ചെയർമാനുമായ ജോൺ സ്മിത്ത് ലൈംഗികമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്ത വിഷയം കൈകാര്യം ചെയ്തതിൽ സഭയ്ക്ക് വീഴ്ചയുണ്ടായെന്ന് ആർച്ച് ബിഷപ്പിനെതിരെ വിമർശനം ഉയർന്നിരുന്നു.
ഇതിനു പിന്നാലെയാണ് സഭ തലവനായ വിൽ ബി രാജിവെക്കണമെന്ന് ആവശ്യം രൂക്ഷമായി ഉയർന്നത്. രാജി ആവശ്യപ്പെട്ട് ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഭരണകക്ഷിയായ ജനറൽ സിനഡിലെ മൂന്ന് അംഗങ്ങൾ പ്രസ്താവന പുറത്തിറക്കിയിരുന്നു ഇതിൽ 4500 അധികം ആളുകൾ ഒപ്പുവെക്കുകയും ചെയ്തിരുന്നു.




