അമ്മയെയും മുത്തശ്ശനേയും തലക്കടിച്ച് കൊന്ന ശേഷം ഒളിവിൽ പോയി…മാസങ്ങൾക്ക് ശേഷം ശ്രീനഗറൽ നിന്നും പിടിയിൽ…

കൊല്ലം: ഇരട്ടക്കൊല കേസിലെ പ്രതിയെ കുടുക്കാൻ സഹിയിച്ചത് ഗൂഗിൾ പേയിലെ ഒരു രൂപ ട്രാൻസാക്ഷൻ. ഉറ്റവർ ആരുമില്ലെന്ന് അവകാശപ്പെട്ട്ഒരു സൂപ്പർ മാർക്കറ്റിലെ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു അഖിൽ. പലയിടങ്ങളിൽ ജോലി ചെയ്ത ശേഷമാണ് അഖിൽ ശ്രീനഗറിലെ നിലവിലെ സ്ഥലത്ത് എത്തിയത്. സിഗരറ്റ് വാങ്ങാനായി നടത്തിയ ട്രാൻസാക്ഷനിലായിരുന്നു അന്വേഷണത്തിൽ നിർണായകമായത്. അഖിലിന്റെ കഴുത്തിലെ ടാറ്റൂ കണ്ടതാണ് തിരിച്ചറിയാൻ സഹായകമായതെന്നും യുവാവിനെ പിടികൂടാൻ പൊലീസിനെ സഹായിച്ച മലയാളി യുവാവ് ആദർശ് പറയുന്നു.

കൊല്ലം കുണ്ടറ പടപ്പക്കര ഇരട്ടക്കൊല കേസിലെ പ്രതി ശ്രീനഗറിൽ നിന്ന് കഴിഞ്ഞ ദിവസമാണ് പിടിയിലായത്. അമ്മയെയും മുത്തശ്ശനേയും തലക്കടിച്ച് കൊന്ന ശേഷം ഒളിവിൽ പോയ അഖിലാണ് നാല് മാസത്തിന് ശേഷം അറസ്റ്റിലായത്. ശ്രീനഗറിലെ മലയാളി യുവാവാണ് പൊലീസ് ഏറെ നാളായി തെരയുന്ന അഖിലിനെ തിരിച്ചറിഞ്ഞതും വിവരം കൈമാറിയതും.

Related Articles

Back to top button