സ്വകാര്യ ബസിലെ ബർത്തിൽ ബാഗിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്…ആരുടേതാണെന്ന് വ്യക്തമല്ല…പൊലീസ് അന്വേഷണം ആരംഭിച്ചു….
കണ്ണൂരിൽ സ്വകാര്യബസിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ പരിശോധനയ്ക്കിടെയാണ് ബസിൽ നിന്ന് 150 വെടിയുണ്ടകൾ കണ്ടെത്തിയത്. വിരാജ് പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് തിരകൾ പിടികൂടിയത്. വെടിയുണ്ടകൾ ആരുടേതാണെന്ന് വ്യക്തമല്ല. തിരകൾ പൊലീസിന് കൈമാറി. സംഭവത്തിൽ ഇരിട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.