മോഷണം നടത്തി രണ്ട് മാസമായി മുങ്ങി നടന്നു… 22 കാരനായ മുഖ്യപ്രതി…
മേപ്പാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന വടുവഞ്ചാല്‍ ചെല്ലങ്കോട് കരിയാത്തന്‍ കാവ് ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസില്‍ മുഖ്യപ്രതിയായി ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവ് പിടിയില്‍. സംഭവ ശേഷം രണ്ടുമാസമായി ഒളിവിലായിരുന്ന കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് എടക്കാട്ട് പറമ്പ് മേത്തല്‍ വീട്ടില്‍ അക്ഷയ് കുമാര്‍(22)നെയാണ് മേപ്പാടി പോലീസ് വലയിലാക്കിയത്. മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ റെമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോഴിക്കോട് സിറ്റി സ്‌ക്വാഡ് അംഗങ്ങളുടെ സഹായത്തോടെ ബുധനാഴ്ച പാളയം മാര്‍ക്കറ്റില്‍ നിന്നാണ് അക്ഷയ്കുമാറിനെ പിടികൂടിയത്. മോഷണത്തിന് പുറമെ വിവിധ സ്റ്റേഷനുകളില്‍ പത്തോളം എന്‍.ഡി.പി.എസ് കേസുകളിലും പ്രതിയാണ്.



