പാലായുടെ മകനാണ് താൻ…വിജയം ഉറപ്പെന്ന് ജോസ് കെ മാണി…

പാലായുടെ മകനാണ് താൻ വിജയം ഉറപ്പാണ് ഭൂരിപക്ഷം പ്രവചിക്കുന്നില്ലെന്ന് ജോസ് കെ മാണി . പാർലമെൻ്റിൽ നിന്ന് നിയമസഭയിലേക്ക് ചാടുന്നത് താൻ മാത്രമല്ല. കോൺഗ്രസിനും, സിപിഎമ്മിനും, സിപിഐക്കുമൊക്കെ ആ പാരമ്പര്യമുണ്ട്. തൻ്റെ സ്ഥാനാർസ്ഥിത്വം പാർട്ടിയുടെ അനിവാര്യതയാണ്. പതിമൂന്നാം സീറ്റിലെ ചർച്ച നീണ്ടതാണ് പ്രഖ്യാപനം വൈകാൻ കാരണമായതെന്നും ജോസ് കെ മാണി പറഞ്ഞു.
സിപിഎമ്മിനൊപ്പം കോൺക്രീറ്റ് പോലെ ഉറച്ച് നിൽക്കുന്നു. താങ്ങി നിർത്തിയത് സിപിഎം ആണ്. ഇനി എങ്ങോട്ടുമില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കഴിഞ്ഞ 30 വർഷം പൂഞ്ഞാറിൽ ഒന്നും ചെയ്യാത്തവരാണ് പാലായിൽ വന്ന് വാഗ്ദാനം നൽകുന്നതെന്നും ഷോൺ ജോർജിനെ വിമർശിച്ചു. കെഎം മാണി ചെയ്ത വികസനമേ പാലാക്കൊപ്പം ചേർത്ത പൂഞ്ഞാറിലെ പഞ്ചായത്തുകളിലുള്ളുവെന്നും ജോസ് കെ മാണി പറഞ്ഞു.



