അവന് എപ്പോഴും ചിരിച്ച മുഖമായിരുന്നു … അഫ്സാൻ്റെ മരണത്തിൽ നടുക്കം മാറാതെ അധ്യാപിക…

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തിൻ്റെ ഞെട്ടലിൽ നിന്നും നാട് ഇനിയും മുക്തരായിട്ടില്ല. പതിവുപോലെ സ്കൂളിലെത്തി കളിചിരികളോടെ മടങ്ങിയ വിദ്യാർത്ഥി അതിക്രൂരമായി കൊല്ലപ്പെട്ടതിന്റെ നടുക്കത്തിലാണ് പ്രതി അഫാന്റെ അനുജൻ അഫ്സാൻ പഠിച്ചിരുന്ന വെഞ്ഞാറമൂട് മോഡൽ ഹയർസെക്കൻ്ററി സ്കൂളിലെ അധ്യാപകർ. അഫ്സാന് വീട്ടിൽ പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലെന്നും അത്തരം വിഷയങ്ങളൊന്നും സംസാരിച്ചിട്ടില്ലെന്നും അഫ്സാന്റെ അധ്യാപിക..

അങ്ങനെ പ്രശ്നങ്ങൾ ഒന്നും ഉള്ളതായി തോന്നിയിട്ടില്ല. വീട്ടിലെ കാര്യമൊന്നും പറഞ്ഞിട്ടില്ല. പൊതുവേ ആൾ സൈലൻ്റ് ആണ്. എപ്പോഴും ഒരു ചിരിച്ച മുഖമാണ്. വലിയ ബഹളത്തിനൊന്നും പോകാറില്ല. ഇന്നലെ പരീക്ഷയെഴുതാനുണ്ടായിരുന്നു. പിന്നെ അലർജി പ്രശ്നങ്ങൾ കാരണം ഇടയ്ക്ക് വരാതിരുന്നിട്ടുണ്ട്. അത് അമ്മ മെസേജ് അയക്കും. അല്ലാതെ ക്ലാസിൽ വരാതെ ഇരുന്നിട്ടില്ല. വീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ല എന്നാണ് ഇപ്പോഴും കരുതുന്നത്. അസ്വാഭാവികതയൊന്നും തോന്നിയില്ല. സ്കൂളിൽ വന്ന് ആരും വിളിച്ചുകൊണ്ട് പോയിട്ടില്ല. സ്കൂളിലെ ഒരു അധ്യാപകൻ ഫോട്ടോ അയച്ച് ക്ലാസിലെ കുട്ടിയാണോ എന്ന് ചോദിച്ചപ്പോഴാണ് അഫ്സാൻ കൊല്ലപ്പെട്ട വിവരം അറിഞ്ഞത്. പിന്നെ വാർത്തയിലൂടെയാണ് മറ്റ് വിവരങ്ങൾ അറിഞ്ഞത്’, അധ്യാപിക

Related Articles

Back to top button