നാല് കുഞ്ഞുങ്ങളെ പ്രസവിച്ചാൽ ഒരുലക്ഷം രൂപ.. ഓഫറുമായി ബ്രാഹ്‌മണ ക്ഷേമ ബോര്‍ഡ്…

നാല് കുട്ടികള്‍ക്ക് ജന്മംനൽകിയാൽ ഒരുലക്ഷം ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശിലെ ബ്രാഹ്‌മണരുടെ ക്ഷേമത്തിനായുള്ള സര്‍ക്കാര്‍ ബോര്‍ഡായ പരശുറാം കല്യാണ്‍ ബോര്‍ഡ്. ബോര്‍ഡ് പ്രസിഡന്റായ പണ്ഡിറ്റ് വിഷ്ണു രജോരിയയാണ് ഇക്കാര്യം അറിയിച്ചത്. യുവാക്കള്‍ ഒരുകുട്ടിക്ക് മാത്രം ജന്മം നല്‍കുന്നതോടെ നിര്‍ത്തുകയാണ്. ഇത് വലിയ പ്രശ്‌നമാണ്.

ഇന്‍ഡോറില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് പാരിതോഷിക പ്രഖ്യാപനമുണ്ടായത്. ‘നമ്മള്‍ കുടുംബം ശ്രദ്ധിക്കാത്തതിനാല്‍ നാസ്തികരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് രജോരിയ പറഞ്ഞു. പ്രായമായവരില്‍ നമുക്ക് കൂടുതല്‍ പ്രതീക്ഷിക്കാനാവില്ല. യുവജനങ്ങളില്‍ എനിക്ക് വലിയ പ്രതീക്ഷകളുണ്ട്. ഭാവി തലമുറയുടെ സംരക്ഷണത്തിന് നിങ്ങള്‍ ഉത്തരവാദികളാണ്. യുവജനത വേഗം സെറ്റിലാകുകയും ഒരു കുട്ടിയിൽ നിര്‍ത്തുകയും ചെയ്യുന്നു. ഇത് പ്രശ്നമാണ്. കുറഞ്ഞത് നാല് കുട്ടികളെങ്കിലും വേണം’- അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ മടികാണിക്കരുത്. അല്ലെങ്കില്‍ ദൈവനിഷേധികള്‍ രാജ്യം പിടിച്ചെടുക്കും.ഇത് സര്‍ക്കാരിന്റെ പദ്ധതിയല്ല, മറിച്ച് തന്റെ വ്യക്തിഗതമായ പദ്ധതിയാണെന്നും പണ്ഡിറ്റ് വിഷ്ണു രജോരി പറഞ്ഞു.

Related Articles

Back to top button