നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതിക്ക് 65 വർഷം തടവ്

ഫെബ്രുവരി 19 ന് ചാക്കയിൽ നിന്ന് നാടോടി ദമ്പതികളുടെ രണ്ട് വയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി വർക്കല അയിരൂർ സ്വദേശി ഹസൻകുട്ടി എന്ന കബീറിന് 65 വർഷം കഠിന തടവ്. തിരുവനന്തപുരം അതിവേഗ പോക്സോ കോടതിയാണ് വിധി പറഞ്ഞത്.
പതിനൊന്നുകാരിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട പോക്സോ കേസിൽ ജാമ്യം കിട്ടി ജനുവരി 22 ന് പുറത്തിറങ്ങിയശേഷമാണ് ഇയാൾ രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. ഇതരസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കൾക്കൊപ്പം റോഡരികിൽ കിടന്നുറങ്ങുമ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
പിന്നീട് അതേദിവസം രാത്രി ചാക്ക റെയിൽവേ പാളത്തിന് ശേഷമുള്ള പൊന്തക്കാട്ടിൽ നിന്നാണ് അബോധാവസ്ഥയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ എസ്എടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രതിയുടെ വസ്ത്രത്തിൽ നിന്ന് കുട്ടിയുടെ തലമുടി കണ്ടെത്തിയത് കേസിൽ നിർണ്ണായകമായിരുന്നു 14 സാക്ഷികളെയാണ് വിസ്തരിച്ചത്.



