3 സിപിഎം പ്രവർത്തകർക്ക് കുത്തേറ്റു.. ആശുപത്രിയിൽ.. ഇന്ന് സിപിഎം ഹർത്താൽ…
ഇന്നലെ രാത്രിയുണ്ടായ സിപിഎം- ബിജെപി സംഘർഷത്തിന് പിന്നാലെ സിപിഎം ഹർത്താൽ. മൂന്ന് സിപിഎം പ്രവർത്തകർക്ക് കുത്തേറ്റു. വടകര പുതുപ്പണം വെളുത്തമല വായനശാലയ്ക്ക് മുന്നിൽ ആണ് സംഭവം.പുതുപ്പണം സൗത്ത് ലോക്കൽ കമ്മിറ്റി അംഗം കെഎം ഹരിദാസൻ, വെളുത്ത മല സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീൺ, പാർട്ടി പ്രവർത്തകൻ ബിബേഷ് എന്നിവർക്കാണ് കുത്തേറ്റത്. ഇതിൽ പ്രതിഷേധിച്ചാണ് പുതുപ്പണത്ത് സിപിഎം ഹർത്താൽ പ്രഖ്യാപിച്ചത്.
വായനശാലയുടെ മേൽക്കൂരയിലെ ഷീറ്റ് മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് എത്തിയത്. ആക്രമിച്ചവരിൽ കോൺഗ്രസ് പ്രവർത്തകരുമുണ്ടായിരുന്നെന്ന് സിപിഎം ചൂണ്ടിക്കാട്ടി. സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി.



