ഹരീഷ് കണാരന്റെ ആരോഗ്യനില ഗുരുതരം… താനുമായൊരു ബന്ധവും ഇല്ലെന്ന് നടൻ…

നടൻ ഹരീഷ് കണാരന്റെ നില ഗുരുതരം’, എന്ന് തലക്കെട്ടിട്ട് വാർത്ത ഇട്ട ഓൺലൈൻ ചാനലിന്റെ സ്ക്രീൻ ഷോട്ട് അടക്കം ഹരീഷ് പങ്കുവച്ചിട്ടുണ്ട്.  തന്റെ ആരോഗ്യനിലയെ സംബന്ധിച്ച വ്യാജ വാർത്തയാണ് പ്രചരിക്കുന്നതെന്ന് ഹരീഷ് കണാരൻ. ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തുവിടുന്ന ചാനൽ റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നിൽക്കുമോ എന്നും ഹരീഷ് കണാരൻ ചോദിക്കുന്നുണ്ട്. 

‘എന്റെ നില ഗുരുതരം ആണെന്ന് വാർത്ത വന്നപ്പോഴാണ് അറിഞ്ഞത്. ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തുവിടുന്ന ചാനൽ റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നിൽക്കുമോ’, എന്നായിരുന്നു ഹരീഷ് കണാരന്റെ വാക്കുകൾ. വാർത്ത ശ്രദ്ധയിൽപ്പെട്ട നടൻ നിർമൽ പാലാഴിയും പ്രതികരണവുമായി രംഗത്ത് എത്തി. 

ഇന്നലെ രാത്രി ഒരുമിച്ചു പ്രോഗ്രാം കഴിഞ്ഞു പിരിഞ്ഞതാണെന്നും ഈ വാർത്തകണ്ട് മാധ്യമസ്ഥാപനങ്ങൾ വിളിച്ചപ്പോഴാണ് ഹരീഷും കാര്യമറിയുന്നതെന്നും നിർമൽ പലാഴി പറയുന്നു. റീച്ചിന് വേണ്ടി ആണെങ്കിൽ നിങ്ങളുടെ വീട്ടിലേക്ക് തന്നെ നോക്കിയാൽ പോരെയെന്നും നിർമൽ ചോദിക്കുന്നുണ്ട്.  ‘

റീച്ചിന് വേണ്ടി ആണെങ്കിൽ നിങ്ങളുടെ വീട്ടിലേക്ക് തന്നെ നോക്കിയാൽ പോരെ..? നിങ്ങൾക്ക് ഒരു ഉപദ്രവവും ചെയ്യാത്ത ആർട്ടിസ്റ്റുകളുടെ ഫോട്ടോ വെച്ചു വേണോ ഈ നാണം കെട്ട പരിപാടി. ഇന്നലെ രാത്രി ഒരുമിച്ചു പ്രോഗ്രാം കഴിഞ്ഞു പിരിഞ്ഞതാ, ഈ വാർത്തകണ്ട് പത്രത്തിൽ നിന്നും വിളിച്ചപ്പോഴാ അവനും വിവരം അറിഞ്ഞത്. ദയവു ചെയ്ത് റിപ്പോർട്ട്‌ അടിക്കാൻ കൂടെ നിൽക്കുമോ’, എന്നായിരുന്നു നിർമൽ പാലാഴിയുടെ വാക്കുകൾ. 

മിമിക്രി, സ്റ്റേജ് ഷോകളിലൂടെ സുപരിചിതനായ ആളാണ് ഹരീഷ് കണാരന്‍. പിന്നീട് സിനിമകളില്‍ എത്തിയ ഹരീഷ് ഇതിനകം ഒട്ടനവധി മികച്ച കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ഉത്സാഹക്കമ്മിറ്റി ആയിരുന്നു ആദ്യ ചിത്രം. മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ക്കൊപ്പവും ഹരീഷ് അഭിനയിച്ചിട്ടുണ്ട്. ഇനിയും അദ്ദേഹത്തിന്‍റേതായി നിരവധി കഥാപാത്രങ്ങള്‍ വരാനുമിരിക്കുന്നുണ്ട്. 

Related Articles

Back to top button