ഹരിപ്പാട് റേഷൻ കട കുത്തിത്തുറന്ന് വൻ മോഷണം.. നഷ്ടമായത് 8000…

ആലപ്പുഴ ഹരിപ്പാട് റേഷൻ കട കുത്തി തുറന്ന് പണം അപഹരിച്ചു. ആറാട്ടുപുഴ കള്ളിക്കാട് പള്ളിക്കടവിൽ വില്ലേജ് ഓഫീസിന് മുന്നിൽ പ്രവർത്തിക്കുന്ന സുരേഷിന്റെ ഉടമസ്ഥതയിലുള്ള എ. ആർ. ഡി. 103ാം നമ്പർ കടയിലാണ് മോഷണം നടന്നിരിക്കുന്നത്.തടിയുടെ ജനൽ പാളി കുത്തി തുറന്ന ശേഷം ഒരു വശത്തെ ജനൽ അഴികൾ അറുത്തു മാറ്റിയാണ് കള്ളൻ അകത്തുകടന്നത്. മേശക്ക് ഉള്ളിൽ സൂക്ഷിച്ചിരുന്ന നാണയമടക്കം 000 രൂപ നഷ്ടമായതായി ഉടമ പറഞ്ഞു. മേശക്കുള്ളിൽ ഉണ്ടായിരുന്ന മൊബൈൽ നഷ്ടമായില്ല.തൃക്കുന്നപ്പുഴ പോലിസിൽ പരാതി നൽകി.

Related Articles

Back to top button