ഹാര്‍ദ്ദിക് പാണ്ഡ്യക്കെതിരെ വിമര്‍ശനവുമായി ഹര്ഭജൻ സിംഗ്…

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ അരങ്ങേറ്റത്തില്‍ തന്നെ നാലു വിക്കറ്റെടുത്ത ഇടം കൈയന്‍ പേസര്‍ അശ്വനി കുമാറിന് നാലാം അഞ്ച് വിക്കറ്റ് തികയ്ക്കാന്‍ അവസരം നല്‍കാതിരുന്ന മുംബൈ നായകന് ഹാര്‍ദ്ദിക് പാണ്ഡ്യക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ താരം ഹര്ഭജൻ സിംഗ്. മൂന്നോവറില്‍ 24 റണ്‍സ് വഴങ്ങി അശ്വനി കുമാര്‍ നാലു വിക്കറ്റെടുത്ത് ഐപിഎല്‍ അരങ്ങേറ്റത്തില്‍ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 16.2 ഓവറില്‍ ഓള് ഔട്ടായതിനാല്‍ അശ്വനി കുമാറിന് നാലാം ഓവര്‍ നല്‍കിയിരുന്നില്ല. നാലാം ഓവര്‍ നല്കിയിരുന്നെങ്കില് അശ്വനി കുമാറിന് അഞ്ച് വിക്കറ്റ് തികയ്ക്കാന്‍ അവസരം ലഭിക്കുമായിരുന്നുവെന്ന് ഹര്ഭജന് സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.



