സീരിയൽ സെറ്റിൽ പീഡനം.. പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ കേസെടുത്ത് പൊലീസ്…
സീരിയൽ സെറ്റിലെ പീഡന പരാതിയിൽ പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ കേസ്. തിരുവനന്തപുരം സ്വദേശി അസീം ഫാസിലിനെതിരെയാണ് തിരുവല്ലം പൊലീസ് കേസെടുത്തത്.അതേസമയം സംഭവത്തിൽ നിയമപരിഹാരം ഉണ്ടാകുന്നത് വരെ അസീം ഫാസിലിനെ യൂണിയന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. മൂന്ന് വനിതകളുടെ പരാതികൾ ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.