രാഹുലിനെ പുറത്താക്കിയതിൽ സന്തോഷം….കോൺഗ്രസ് സ്ത്രീകൾക്കൊപ്പം….’അഭിമാനമെന്ന് ഷഹനാസ്…

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച് കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം എ ഷഹനാസ്. സ്ത്രീകൾക്ക് ഒപ്പം കോൺഗ്രസ് നിൽക്കുന്ന ഈ ശക്തമായ നിലപാട് അഭിമാനം ഉണ്ടാക്കുന്നു. തന്നെ സാംസ്കാരിക സാഹിതി വാട്സാപ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയ വ്യക്തി തന്നെ തിരിച്ചെടുത്തെന്നും ഷഹനാസ് കുറിച്ചു
“പുറത്താക്കി കോൺഗ്രസ്.
എന്നെയല്ല രാഹുൽ മാങ്കൂട്ടത്തിനെ.
എന്നെ റിമൂവ് ചെയ്ത് വാട്സപ്പ് ഗ്രൂപ്പിൽ റിമൂവ് ചെയ്ത വ്യക്തി തന്നെ തിരിച്ചു എടുത്തിട്ടുണ്ട്.
ഈ നിമിഷവും ഞാൻ കോൺഗ്രസിന് അകത്ത് തന്നെയാണ്
സ്ത്രീകൾക്ക് ഒപ്പം കോൺഗ്രസ് നിൽക്കുന്ന ഈ ശക്തമായ നിലപാട് അഭിമാനം ഉണ്ടാക്കുന്നു” എന്നാണ് ഷഹനാസ് ഫേസ് ബുക്കിൽ കുറിച്ചു.


