‘ പദവികള്‍ക്കപ്പുറം പാര്‍ട്ടിയാണ് വലുത്’.. നിലപാട് തിരുത്തി ചാണ്ടിഉമ്മന്‍…

നിലപാടില്‍ മലക്കം മറിഞ്ഞ് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ദേശീയ സെല്ലിന്റെ ചുമതലയില്‍ നിന്ന് നീക്കിയതുമായി ബന്ധപ്പെട്ട തന്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചുവെന്നും വേദനയുണ്ടെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളില്‍ അടക്കം വ്യാജ പ്രചരണം നടന്നു. പാര്‍ട്ടിയോടൊപ്പം ചേര്‍ന്നുനില്‍ക്കണമെന്നാണ് പറഞ്ഞത്. പാര്‍ട്ടിയാണ് വലുതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

പാര്‍ട്ടിയോടൊപ്പം ചേര്‍ന്ന് നില്‍ക്കണമെന്നാണ് പറഞ്ഞത്. മാധ്യമങ്ങള്‍ വേറൊറു സെന്‍സ് അതിന് കൊടുത്തു. ചിലര്‍ സോഷ്യല്‍ മീഡിയയില്‍ അത് കട്ട് ചെയ്തിട്ട് കഴിഞ്ഞ കുറേ നാളുകളായി എന്നോട് ചെയ്യുന്നത് വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്. വേദനയുണ്ടെങ്കിലും പാര്‍ട്ടിയാണ് വലുത്. അബിനും അത് മനസിലാക്കണം. പാര്‍ട്ടിയോടൊപ്പം നില്‍ക്കണം എന്നാണ് ഞാന്‍ പറഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button