ഗാസയില്‍ സമാധാനം പുലരുന്നു.. ഹമാസ് വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിച്ചതായി റിപ്പോര്‍ട്ട്…
ഗാസയില്‍ വെടിനിര്‍ത്തലിന് വഴിയൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വെടിനിര്‍ത്തല്‍ നിര്‍ദേശം ഹമാസ് അംഗീകരിച്ചതായാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖത്തറും ഈജിപ്ത്തും നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലാണ് ധാരണ.
ബന്ദികളുടെ മോചനത്തിനും ധാരണയായതായാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. രണ്ടു ഘട്ടമായി ബന്ദികളെ മോചിപ്പിക്കും.60 ദിവസത്തെ വെടിനിര്‍ത്തലിനാണ് നിലവില്‍ ധാരണയായത്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 62,004-ലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.